Puthuppady

ഏകദിനനിരാഹാരസമരം നടത്തി

പുതുപ്പാടി : താമരശ്ശേരി ചുരത്തിലെ യാത്രാപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും, നിർദിഷ്ട ചുരം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജവഹർ ബാലമഞ്ച് സംസ്ഥാന കോഡിനേറ്റർ സഹീർ എരഞ്ഞോണയുടെ നേതൃത്വത്തിൽ അടിവാരം അങ്ങാടിയിൽ ഏകദിന നിരാഹാരസമരം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് ഉദ്ഘാടനം നിർവഹിച്ചു.

താമരശ്ശേരി ചുരത്തിലെ യാത്രാപ്രശ്നത്തിന് ചുരം ബൈപ്പാസ് റോഡ് തന്നെയാണ് ഫലപ്രദമായ പരിഹാരമാർഗമെന്ന് ജയന്ത് അഭിപ്രായപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. റിയാസ് കാക്കവയൽ അധ്യക്ഷനായി. വി.കെ. ഹുസൈൻകുട്ടി, പി.സി. ഹബീബ് തമ്പി, സൂഫിയാൻ ചെറുവാടി, അന്നമ്മ മാത്യു, ആയിഷക്കുട്ടി സുൽത്താൻ, പി.സി. മാത്യു, നജുമുന്നീസ ഷെരീഫ്, അലക്സ് തോമസ്, രാജേഷ് ജോസ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഒൻപതുമണിക്ക്‌ ആരംഭിച്ച നിരാഹാരസമരം വൈകീട്ട് ആറിന് അവസാനിച്ചു.

സമാപനസമ്മേളനം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. ഗഫൂർ ഒതയോത്ത് അധ്യക്ഷനായി. കെ.കെ. ബൈജു, വിൻസന്റ് വടക്കേമുറി, ഷിജു ഐസക്, സണ്ണി കാപ്പാട്ട്മല, സി.കെ. കാസിം, ബിജു താന്നിക്കാക്കുഴി, പി.സി. നജീബ്, ഷാഫി വളഞ്ഞപാറ, ആർ.കെ. ഷാഫി, എം.കെ. ജാസിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button