Kerala

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍’ 76ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: 76ന്റെ നിറവില്‍ നില്‍ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലും മുഖ്യമന്ത്രി ആശംസ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 76 ജന്മദിനവും കടന്നുപോകുന്നത്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പിറന്നാള്‍. നാടൊന്നാകെ ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പിറന്നാളിലൊന്നും കാര്യമില്ലെന്ന് നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

2016ല്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിണറായി വിജയന്‍ മധുരം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിലാണ് മധുരം നല്‍കിയത് എന്ന് കരുതിയ മാധ്യമങ്ങളോട് തന്റെ പിറന്നാളാണ് ഇന്നെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു.

Related Articles

Leave a Reply

Back to top button