Thiruvambady

പിക്കപ്പുകൾ കൂട്ടിയിടിച്ച് വാഹനാപകടം :ഡ്രൈവർക്ക് പരിക്ക്

തിരുവമ്പാടി :താഴെ തിരുവമ്പാടി – ഗേറ്റുംപടി റോഡി പിക്കപ്പുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
ഇന്നലെ വൈകിട്ടായിരുന്നു മുതിയോട്ടുമ്മൽ അംഗൻവാടിക്ക് സമീപം ചാലിൽതൊടി വളവിൽ പിക്കപ്പുകൾ കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാനിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
വാനിന്റെ അകത്തു അകപ്പെട്ടുപോയ ഡ്രൈവറെ മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്സ് ആണ് പുറത്തെടുത്ത് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പിക്കപ്പ് ഡ്രൈവർ മിഥിലാജിനാണ് കാലിനു പരിക്കേറ്റത്.

Related Articles

Leave a Reply

Back to top button