Mukkam

അനസ് സി.കെയെ അനുമോദിച്ചു

മുക്കം : തൃശൂർ ഗവ.പോളി ടെക്‌നിക് കോളേജിൽ ലാബ് ടെക്‌നിഷ്യൻ ആയി പി.എസ്.സി നിയമനം ലഭിച്ച സി.കെ അനസിന് എസ് വെെ എസ് മുക്കം സോണ്‍ ജന. സെക്രട്ടറി എ.പി അബ്ദുല്‍ അസീസ് ഉപഹാരം നല്‍കുന്നു.

കൊടിയത്തൂര്‍: തൃശൂർ ഗവ. പോളി ടെക്‌നിക് കോളേജിൽ ലാബ് ടെക്‌നീഷ്യൻ ആയി പി.എസ്.സി നിയമനം ലഭിച്ച എസ്.വൈ.എസ് കൊടിയത്തൂര്‍ യൂണിറ്റ് മെമ്പര്‍ അനസ് സി.കെയെ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്എസ്എഫ് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

എസ്.വൈ.എസ് മുക്കം സോണ്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ അസീസ് ഉപഹാരം നല്‍കി. യൂണിറ്റ് പ്രസിഡന്‍റ് നിയാസ് ടി.എന്‍ അദ്ധ്യക്ഷനായി. മുന്‍ യൂനിറ്റ് പ്രസിഡന്‍റ് ജബീര്‍ ടി.എ, യൂനിറ്റ് ജന. സെക്രട്ടറി ശഫീഖ് റഹ്മാന്‍ അങ്ങാടിയില്‍, വെെസ് പ്രസിഡന്‍റ് കാമില്‍ കെ, എസ് എസ് എഫ് യൂനിറ്റ് പ്രസിഡന്‍റ് റമീസ് സി.കെ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button