Mukkam

കെ-ടെറ്റ് വിഷയത്തിൽ കേന്ദ്രം നിയമനിർമാണം നടത്തണം ; കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

മുക്കം : കെ-ടെറ്റ് വിഷയത്തിൽ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലറിക്കൽ തസ്തികകൾ അനുവദിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) മുക്കം ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മണാശ്ശേരി ജിയുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം ആർ.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കെ.പി. ബബിഷ അധ്യക്ഷയായി. ജില്ലാ ജോ. സെക്രട്ടറി ടി. ഗിരീഷ്‌കുമാർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. എൻ. സ്മൃതി രക്തസാക്ഷിപ്രമേയവും കെ. സുജിത്ത് അനുശോചനപ്രമേയവും സബ്ജില്ലാ സെക്രട്ടറി പി.സി. മുജീബ് റഹ്‌മാൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. കെ. ജാസ്മിൻ വരവുചെലവുകണക്ക് അവതരിപ്പിച്ചു.

ജില്ലാപ്രസിഡൻറ്് എൻ. സന്തോഷ്‌കുമാർ, പി. പത്മശ്രീ പി. ചന്ദ്രൻ, പി.എൻ. അജയൻ, കെ.സി. ഹാഷിദ്, കെ. വാസു, ബാൽരാജ്, കെ. സുജിത്ത്, ടി. ദീപ്തി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി. ബബിഷ (പ്രസി.), പി.സി. മുജീബ് റഹിമാൻ (സെക്ര.), വിനോദ്കുമാർ (ട്രഷ.).

Related Articles

Leave a Reply

Back to top button