Anakkampoyil

ശുചീകരണം നടത്തി.

ആനക്കാംപൊയിൽ: സംസ്ഥാന സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സംഘടനകളും വ്യക്തികളും, വീടും സ്ഥാനപങ്ങളും പരിസരങ്ങളും ശുചീകരിച്ചു.

പരിസര ശുചീകരണ പ്രവർത്തിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആനക്കാംപൊയിൽ ടൗണിൽവച്ച് വ്യാപാരികളുടെ സഹകരണത്തോടുകൂടി ടൗൺ ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോൺസൺ വയലിൽ, കെ എം ബേബി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.

Related Articles

Leave a Reply

Back to top button