Thiruvambady
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

തിരുവമ്പാടി: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബിള്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രക്ടിംഗ് ഡിവിഷനിലെ ജീവനക്കാരുടെ ക്ഷേമ സംഘടനയായ എറോസിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി സ്റ്റാഫ് അംഗങ്ങൾ സ്വരൂപിച്ച ധനസഹായം ജോർജ് എം തോമസ് എം എൽ എയ്ക്ക് കൈമാറി.
ധനസഹായത്തിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് സ്റ്റാഫ് പ്രതിനിധികളുടെ പക്കൽ നിന്നും എം എൽ എ സ്വീകരിച്ചു. മഹാമാരിക്ക് മുൻപിൽ ലോകം പകച്ചു നിൽക്കുമ്പോൾ സഹായ ഹസ്തവുമായി എത്തുന്നവരെ വിസ്മരിക്കാനാവില്ലെന്നും ഈ ഉദ്യമത്തിന് തയ്യാറായ അൽ ഏബിൾ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് ഡിവിഷനിലെ ജീവനക്കാരെ മുഴുവൻ അഭിവാദ്യം ചെയ്യുന്നുവെന്നും എം എൽ എ പറഞ്ഞു. സഹല്‍ പുറായില്‍, ഈസ ഉണ്ണി, സാലിഹ്, റഷീദ് പഴംപറമ്പില്‍ എന്നിവരാണ് ചെക്ക് കൈമാറിയത്.







