Punnakkal
സ്‌കൂൾ ശുചീകരിച്ച് അണുവിമുക്തമാക്കി.

പുന്നക്കൽ: മുഖ്യമന്ത്രിയുടെ ഞായറാഴ്ച ശുചീകരണ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഡി വൈ എഫ് ഐ പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ യു പി സ്കൂൾ ശുചീകറിച്ച് അണുവിമുക്തമാക്കി.
സ്കൂളും പരിസരവും സ്കൂൾ ഉപകരണങ്ങളും വൃത്തിയാക്കിയശേഷം അണുനാശിനി ഉപയോഗിച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകർ അണുവിമുക്തമാക്കിയത്. അജയ് ഫ്രാൻസിസ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മെമ്പർ, കുഞ്ഞിമരക്കാർ പിടിഎ പ്രസിഡൻറ് , ജംഷിദ് ഡിവൈഎഫ്ഐ പുന്നക്കൽ യൂണിറ്റ് സെക്രട്ടറി, ഫിറോസ് ഖാൻ സിപിഎം പുന്നക്കൽ ബ്രാഞ്ച് സെക്രട്ടറി, അധ്യാപകനായ അനിൽ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.