Punnakkal

ഉറുമി–പുന്നക്കൽ റോഡിൽ പ്രവൃത്തി; ഗതാഗതം പൂർണമായി തടസ്സപ്പെടും

പുന്നക്കൽ : കെ എസ് ഇ ബി ലിമിറ്റഡിന്റെ ഉറുമി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെൻസ്റ്റോക്ക് പൈപ്പ് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ, ഉറുമി–പുന്നക്കൽ റോഡിൽ കി.മീ. 1/250 മുതൽ 1/265 വരെ ഭാഗത്ത് റോഡിന് കുറുകെ കുഴിയെടുത്ത് പ്രവൃത്തി നടത്തും. ഇതിന്റെ ഭാഗമായി 16-02-2026 മുതൽ രണ്ട് മാസക്കാലം ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

റോഡ് അടച്ചിരിക്കുന്ന സമയത്ത് പൊതുജനങ്ങൾ പുന്നക്കൽ – കൂടരഞ്ഞി – പൂവാരംതോട് റോഡ് പകരം മാർഗമായി ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button