Karassery

പി. പി. ഗോപിനാഥപിള്ളയെ നാട് അനുസ്മരിച്ചു

കാരശ്ശേരി:കാരശ്ശേരി മിൽമ മലബാർ മേഖല മുൻ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. പി. ഗോപിനാഥപിള്ളയുടെ നിര്യാണത്തിൽ മുരിങ്ങമ്പുറായിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഗോപിനാഥപിള്ള.കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയ വികസന നായകനുമായിരുന്നു അദ്ദേഹം.

രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ നിരവധി പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ ഡി.സി.സി നിർവാഹകസമിതി അംഗം എം. ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. അബ്ദുൽ അക്ബർ അനുസ്മരണ പ്രഭാഷണം നടത്തി. ജംഷിദ് ഒളകര അനുശോചന പ്രമേയം അവതരിപ്പിച്ചു.

യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ വി. ഡി. ജോസഫ്, സലാം തെക്കുംകുട്ടി, കെ. പിഷാജി, വാർഡ് മെമ്പർ സരിത ചാമക്കാലയിൽ, കെ. ഷാജികുമാർ, അബ്ദു കൊയങ്ങോറൻ, കെ. ടി. മൻസൂർ, എ. സുബൈർ, ബാബു തൂങ്ങലിൽ, രവീന്ദ്രൻ മാസ്റ്റർ, കെ. കോയ, റഷീഫ് കണിയാത്ത്, പി. വി. ഷാനവാസ്, സജി കള്ളിക്കാട്, സലാം കാരമൂല, വി. ബീരാൻ കോയ, പി. പ്രേമദാസൻ, റീന പ്രകാശ്, അഷ്‌റഫ് തച്ചാറമ്പത്ത്, വി. പി. സ്മിത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button