Kodanchery

കാട്ടുപന്നികളെ തുരത്താൻ കൂടുതൽ ഷൂട്ടർമാരെ നിയമിക്കും ;അന്നക്കുട്ടി ദേവസ്യ

കോടഞ്ചേരി: പഞ്ചായത്തിലെ എല്ലാ വാർ ഡിലും ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വനം വകുപ്പിന്റെ അനു മതിയോടെ കൂടുതൽ ഷൂട്ടർമാരെ നിയമിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പറഞ്ഞു.മലയാള മനോരമ സംഘടിപ്പിച്ച ഹലോ സാരഥി ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു പ്രസിഡന്റ്.

21 വാർഡുകളുള്ള പഞ്ചായത്തിൽ ഇപ്പോൾ 11 ഷൂട്ടർമാരാണ് ഉള്ളത്. എല്ലാ വാർഡുകളിലും ഇവർക്ക് എത്തിപ്പെടാൻ സാധി ക്കുന്നില്ല. അതിനാൽ കൂടുതൽ ഷൂട്ടർമാരെ കണ്ടെത്തണം. കുടുതൽ കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നതിന് സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുമെന്നും അടുത്ത ദിവസം തന്നെ നിലവിലുള്ള ഷൂട്ടർ മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുകൂട്ടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വന്യമൃഗ ശല്യ ത്തിന് എതിരെ മരുതിലാവ്-ചി പ്പിലിത്തോട്-തുഷാരഗിരി-കൂരോട്ടുപാറ-കണ്ടപ്പൻചാൽ തുടങ്ങിയ വനാതിർത്തികളിൽ പൂർ ണമായി സോളർ ഹാങ്ങിങ് ഫെൻസിങ്, ഗ്രൗണ്ട് ഫെൻസിങ് നടത്തുന്നതിനു അടിയന്തരമായി ആവശ്യപ്പെടും.

Related Articles

Leave a Reply

Back to top button