Kodanchery

ഇ എസ് എ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യം: ഇന്ന് കോടഞ്ചേരിയിൽ കർഷക സംഘത്തിന്റെ ബഹുജന റാലിയും പൊതുയോഗവും

കോടഞ്ചേരി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് (ഒക്ടോബർ 26) കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു.

വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പൊതുയോഗം മുൻ എം.പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യും. എ.കെ.സി.സി താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ടി. വിശ്വനാഥൻ, ലിന്റോ ജോസഫ് എം.എൽ.എ എന്നിവരും വിവിധ കർഷക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കർഷകരുടെ നിലനിൽപ്പിനെയും ഉപജീവനത്തെയും ദോഷകരമായി ബാധിക്കുന്ന ESA വിഷയം പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button