Mukkam

കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു

മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ കൗൺസിലർ വി. അബ്ദുള്ള കുട്ടി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. വി.സുനിൽ, പ്രോഗ്രാം കൺവീനർ മുഹ്സിൻ,കെ ടി ഇബ്രാഹിം ഹാജി, പി. പി വിശ്വൻ എന്നിവർ സംസാരിച്ചു.

പഞ്ചഗുസ്തി മത്സരത്തിൽ 65 കിലോ ഗ്രാം വിഭാഗത്തിൽ യാസർ അറഫത്ത്. കെ, 75 കിലോഗ്രാം വിഭാഗത്തിൽ ശറഫുദ്ധീൻ. 85 കിലോഗ്രാം വിഭാഗത്തിൽ നവനീത് എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കി ജില്ലയിലേക്ക് യോഗ്യത നേടി.

Related Articles

Leave a Reply

Back to top button