Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; വീണ്ടും 35,000ത്തിലേയ്ക്ക്, ഇന്ന് പവന് കൂടിയത് 320 രൂപ

സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് വീണ്ടും 35,000ത്തിലേയ്ക്ക് അടുക്കുകയാണ്. തിങ്കളാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

മെയ് 18നാണ് സമീപ കാലത്ത് ഏറ്റവും ഉയര്‍ന്ന നിലവാരമായ 35,040 രൂപയിലേയ്ക്ക് വില ഉയര്‍ന്നത്. അടുത്ത ദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തു. അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ധനയ്ക്കിടയാക്കിയത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.4ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,733 ഡോളറായി.

Related Articles

Leave a Reply

Back to top button