Kodanchery
സംസ്ഥാന സീനിയസോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ കോടഞ്ചേരിയിൽ

കോടഞ്ചേരി :14 ജില്ലകളിൽ നിന്നുമായി 560 പുരുഷ-വനിതാ താരങ്ങളും,30 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരിയിൽ ആരംഭിക്കും.
3 ദിവസം നീണ്ടുനിൽക്കുന്നചാമ്പ്യൻഷിപ്പ് നാളെ രാവിലെ 11 മണിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്യും.
മഹാരാഷ്ട്രയിലെ പൻവനിൽ നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരള ടീം അംഗങ്ങളെ ഈ ചമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും. നിലവിൽ സീനിയർ പുരുഷ വിഭാഗത്തിൽ പത്തനംതിട്ടയും, വനിതാ വിഭാഗത്തിൽ മലപ്പുറവും ചാമ്പ്യൻമാരാണ്.






