Mukkam

അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ് അഴിമതി ; എം.എൽ.എ രാജി വെക്കണം

മുക്കം: പതിമൂന്ന് കോടി രൂപയുടെ അഴിമതി വ്യക്തമായ സാഹചര്യത്തിൽ ജോർജ് എം.തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.എൽ.എ ഓഫീസിനു മുമ്പിൽ ബ്ളോക്ക് കോൺഗ്രസ്സ് കമ്മറ്റി ധർണ്ണ നടത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനത്തിനായി 22കി.മീ റോഡിന് 70 കോടി രൂപയുടെ ടെന്ററാണ് നടന്നിട്ടുള്ളത്. വെള്ളം, വൈദ്യുതി ടെലിലൈൻ തുടങ്ങിയവക്ക് വേണ്ടി പ്രത്യേക കേബിൾ ചാൽ അടക്കമുള്ള ഡി.പി.ആർ ആണ് ഉണ്ടാക്കിയിരുന്നത്.

സാധാരണ പി.ഡ.ബ്ലി.യു റോഡിന് ഏകദേശം1.5 കോടി രൂപ ഒരു കിലോമീറ്ററിന് വകയിരുത്തുമ്പോൾ ഈ റോഡിന് ശരാശരി ഒരു കിലോമീറ്ററിന് 3 കോടിയിൽ പരം രൂപ വകയിരുത്തിയത്
അതിന്റെ ഗുണമേൻമ ഉറപ്പു വരുത്തുന്നതിനാണ്. എന്നാൽ വർക്ക് തുടങ്ങി 6 മാസം കഴിഞ്ഞപ്പോൾ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്ത് കേബിൽ ചാൽ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒഴിവാക്കിയിരിക്കുന്നത് അഴിമതി നടത്താനുള്ള നീക്കമാണ്.
എം.എൽ.എയുടെ ഒത്താശയോടെ ചെയ്ത ഈ നീക്കത്തിലൂടെ നഷ്ടമാവുന്നത് 13 കോടിയാണ്.

ഇന്നലെത്തെ മഴയിൽ കോടഞ്ചേരിയിൽ റോഡിന്റെ ഭിത്തി തകർന്ന് തോടിലേക്ക് വീണു. ഈ റോഡ് നിർമ്മാണം മൊത്തത്തിൽ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ജനങ്ങളോട് മാപ്പ് പറഞ്ഞ് എം.എൽ.എ രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നു

കോവിഡ് പ്രൊട്ടോകാൾ പാലിച്ച് അഞ്ച് പേരാണ് സമരം നയിച്ചത്. ബാക്കി നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സി.ജെ. ആന്റണി, ബാബു പൈക്കാട്ടിൽ, എം.ടി. അഷ്റഫ്, ജോസ് പള്ളിക്കുന്നേൽ, കരീം പഴങ്കൽ എന്നിവരാണ് സമരം നയിച്ചത്.

ഡി.സി.സി ജന.സെക്രട്ടറി സി.ജെ. ആന്റണി സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.ടി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ, കരീം , ജോസ് പള്ളിക്കുന്നേൽ, ബോസ് ജേക്കബ്,വി.എൻ ജംനാസ് , ടി.ടി. സുലൈമാൻ, സത്യൻ മുണ്ടയിൽ, നിഷാബ് മുല്ലോളി, സൂഫിയാൻ ചെറുവാടി, നജീബ് കൽപ്പൂര്, ജംഷിദ് ഒളകര, എം.മധു മാസ്റ്റർ, സാദിഖ് കുറ്റിപ്പറമ്പ്, ഒ.കെ ബൈജു, ശുകൂർ എ.പി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button