Kerala

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം; പിന്നാലെ ഹയര്‍സെക്കന്ററി ഫലവും

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. ഇതിന്റെ തുടര്‍ച്ചയായി അടുത്തു തന്നെ ഹയര്‍സെക്കന്ററി ഫലവും വന്നേയ്ക്കും. എസ്എസ്എല്‍സി രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

എന്നാല്‍, പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനത്തിലാണ് മൂല്യനിര്‍ണ്ണയം നടക്കുന്നത്. ഈമാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമെന്നും വിവരമുണ്ട്. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെയും കരുതല്‍.

Related Articles

Leave a Reply

Back to top button