Mukkam
ഇരുവഴിഞ്ഞിപ്പുഴ ശുചീകരണയജ്ഞം

മുക്കം : പകർച്ചവ്യാധികൾ തടയുന്നതിനും പ്രളയസാധ്യത കുറയ്ക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞിപ്പുഴ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ജനപങ്കാളിത്തത്തോടെ നടത്തിവരുന്ന ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചത്.
നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത്, കെ.പി. ബിന്ദു, ഭവന വിനോദ്, നഗരസഭാ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്-എന്റെ മുക്കം സന്നദ്ധസേന-സിവിൽ ഡിഫൻസ് പ്രവർത്തകർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.







