Koodaranji
ഡി.വൈ.എഫ്.ഐ പഠനോപകരണ വിതരണം നടത്തി

കൂടരഞ്ഞി: ഡി.വൈ.എഫ്.ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പഠനോത്സവം പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം മഞ്ഞക്കടവ് എൽ.പി. സ്കൂളിൽ നടന്നു.
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് വിപിൻ കെ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മുഹമ്മദ് ഫാരിസ്, ജോയിന്റ് സെക്രട്ടറി ദിവ്യ അരുൺ, റോഷ് റോയ്, വാർഡ് മെമ്പർ തോമസ് മാത്യു, സ്കൂൾ അധ്യാപകൻ റിയാസ് എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി മേഖലയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.







