Mukkam

പരിസ്ഥിതി സൗഹൃദ പുരസ്കാരം ചെറുവാടി ഗവഃ സ്‌കൂളിന്

ചെറുവാടി: പരിസ്ഥിതി പ്രവർത്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമായ മണലിൽ മോഹനന് സംസ്ഥാന സർക്കാരിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരം ലഭിച്ചതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം രണ്ടാം തവണയും ചെറുവാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിലെ മികച്ച മൂന്നാമത്തെ ഹൈസ്കൂളിനുള്ള സമ്മാനം ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷെരീഫ് കൂട്ടക്കടവത്ത്, ഹെഡ്മിസ്ട്രസ് നിഷ എം എൻ എന്നിവർ ഏറ്റുവാങ്ങി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം കസ്ന ഹമീദ് സമ്മാനദാനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുതിർന്ന പരിഷത്ത് പ്രവർത്തകനും പത്ര പ്രവർത്തകനുമായ ശ്രീനിവാസൻ ചെറുകുളത്തൂർ പരിസ്ഥിതി ക്ലാസ് നയിച്ചു.സ്കൂൾ പരിസ്ഥിതി ക്ലബ് കോഓർഡിനേറ്റർ ഉണ്ണി കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സയൻസ് ക്ലബ് കൺവീനർ ബജീന ടീച്ചർ നന്ദി രേഖപ്പെടുത്തി. കൃഷി ഓഫീസർമാരായ മുഹൈമിൻ, നിഷ എന്നിവർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യു.പി അബ്ദുൽ നാസർ,അബ്ദുൽ മജീദ് മാസ്റ്റർ,ഫെമിന ടീച്ചർ, ആൻസിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. പിടിഎ ഭാരവാഹികളായ കരീം, ഫൗസിയ റെജീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button