Kodanchery

മഴവിൽ വിസ്മയം ഒരുക്കി കേരള വാട്ടർ അതോറിറ്റി; പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോടഞ്ചേരി: പൂളപ്പാറ വേളംകോട് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നതായി പരാതി.

വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിലൂടെ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ കാലപ്പഴക്കത്തെ തുടർന്ന് പല ഭാഗങ്ങളിലും തുരുമ്പുപിടിച്ച് ദ്രവിച്ച നിലയിലാണ്.വേളംകോട് പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഈ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം ചീറ്റി ഒഴുകുന്ന ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് അതിനുമുകളിൽ മനോഹരമായ മഴവില്ല് തെളിഞ്ഞത്.

അതേസമയം, പൈപ്പിലെ ചോർച്ച മൂലം വലിയ അളവിൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലെ പല വീടുകളിലേക്കും ആവശ്യത്തിന് കുടിവെള്ളം എത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇരുവഞ്ഞി പുഴയിലെ പത്താഴപ്പാറ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൊട്ടൻകോട്ടെ ടാങ്കിലെത്തിച്ച ശേഷമാണ് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. പഴകിയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ചോർച്ച പരിഹരിക്കാൻ കേരള വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button