ലഹരിക്കെതിരെ ഗോൾ ഷൂട്ട് ഔട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവമ്പാടി: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” ന്റെ ഭാഗമായി തിരുവമ്പാടി അൽഫോൻസ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്, എക്സൈസ് വകുപ്പ്, പോലീസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി, ഫ്ലാഷ് മോബ്, ഗോൾ ഷൂട്ട് ഔട്ട് ക്യാമ്പയിൻ എന്നിവ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ എന്നവർ സംസാരിച്ചു
അൽഫോൻസാ കോളേജ് ആന്റി ഡ്രഗ് കോ -ഓഡിനേറ്റർ സാനി തോമസ്, വളണ്ടിയർമാരായ അമൻ സിനാൻ , ജിഷ്ണു,അഷ്മില്‍, എബിൻ, ഫ്ളോവിയ തിരുവമ്പാടി സെക്രട്ടറി യു പി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ജിതിൻ ജോസ്, സ്വപ്ന എം ,ജോബി ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗോഡ് ഷൂട്ട് ഔട്ട് ക്യാമ്പയിനിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ആവേശപൂർവ്വം പങ്കുചേർന്നു







