എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

പുന്നക്കൽ: 2025-26 അധ്യയന വർഷത്തിൽ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു. “വിജയതീരം 2026″എന്നപേരിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ശ്രീ. സി കെ കാസിം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജിതിൻ പല്ലാട്ട്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫിറോസ് ഖാൻ എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. മാത്യു പെരിവേലിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. അൻസാർ പി എച്ച്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. ജർഷിന എം എ , സ്റ്റാഫ് സെക്രട്ടറി അഹമ്മദ് അമീൻ പി.എച്ച്, കുമാരി. ആയിഷ അമാന, കുമാരി. വിസ്മയ പി എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് എം. ജെ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ലിബീഷ് ജോസഫ് നന്ദിയും പറഞ്ഞു







