Thiruvambady

കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ വീണ്ടും കൈ കോർത്ത് തിരുവമ്പാടി

തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30 മണി മുതൽ ആരംഭിച്ച ഒച്ചു നശീകരണ പരിപാടിയും ബോധവൽക്കരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ വർക്കി, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, യൂസഫ് ടി ഡി ആർ എഫ് , സാജോ മാണി മണ്ണാനിക്കാട്ട്, ഹരിത കർമ്മ സേന അംഗങ്ങൾ, മറ്റ് സന്നദ്ധ സേനാ അംഗങ്ങൾ എന്നിവർ നശീകരണത്തിനും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.

ചാക്കുകളിൽ ശേഖരിച്ച ഒച്ചുകളെ ജൈവ കീടനാശിനി തളിച്ച് കൊന്നതിന് ശേഷം ഉപ്പു വിതറി കുഴിച്ചുമൂടി.

Related Articles

Leave a Reply

Back to top button