Kodiyathur
അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ ആദരിച്ചു

കൊടിയത്തൂർ: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്ററെ കേരള സ്റ്റേററ് സർവ്വീസ് പെൻഷനേഴ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രസിഡൻ്റ് എ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി പി.ടി അബൂബകർ, ട്രഷറർ വി.പി അബൂബക്കർ സിദ്ധീഖ്, എക്സി: അംഗങ്ങളായ ബാലകൃഷ്ണൻ പന്നിക്കോട്, അബൂബക്കർ പുതുക്കുടി തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു. അബ്ദുൽ അസീസ് മാസ്റ്റർ അനുമോദനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു.







