Mukkam

ശബാന ചോലക്ക് നാഷണൽ സെലിബ്രിറ്റി ഗോൾഡൻ പെൻ അവാർഡ്

ചെറുവാടി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചേംബർ ഓഫ് എഡ്യുക്കേഷൻ്റെ നാഷനൽ സെലിബ്രിറ്റി ഗോൾഡൻ പെൻ അവാർഡ് ശബാന ചോല ഏറ്റുവാങ്ങി.

ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണയും ചേംമ്പർ ഓഫ് എഡ്യുക്കേഷൻ്റെ റിസർച്ച് ഡയറക്ടറുമായ അനു മനോജാണ് ഗോൾഡൻ പെൻ അവാർഡ് സമ്മാനിച്ചത്. ചേംബർ ഓഫ് എഡുക്കേഷൻ്റെ ഡയറക്ടർ ജനറൽ ഡോ. പി.കെ നൗഷാദ് അധ്യക്ഷനായി. പ്രദിപ് ഹുഡിനോ ഷാൾ അണിയിച്ചു. എസ്.ഇ.ആർ.ടി സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് മെമ്പർ ഡോ. എം.വി മുഹമ്മദ് ഷിയാസ് അവാർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

അധ്യാപനത്തിനിടയിലും അവധി ദിനങ്ങളിലും തികച്ചും സൗജന്യമായി സ്കൂൾ കുട്ടികൾക്കും മറ്റും സംഗിതം, ചിത്രകല, ക്രാഫ്റ്റ്, തൊഴിൽ പരിശീലനങ്ങളും സർഗ്ഗാതമക പ്രവർത്തനങ്ങളും നടത്തിയത് പരിഗണിച്ചാണ് ഈ അംഗീകാരം.

മാഗ്സാസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെ ചാൻസലറായ കൾട്ടിവേഴ്സിറ്റി നവംബർ 11 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയുടെ മുന്നോടിയായിട്ടാണ് രാജ്യത്തകത്തും പുറത്തുമുള്ള അധ്യാപകരെ പങ്കെടുപ്പിച്ച് നാഷണൽ സെലിബ്രിറ്റി ടീച്ചർ കോൺഗ്രസ് ദേശീയ അധ്യാപക ദിനത്തിൽ കോഴിക്കോട് സംഘടിപ്പിച്ചത്. സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂൾ അറബിക് അധ്യാപികയാണ് ശബാന ചോല.

Related Articles

Leave a Reply

Back to top button