Kodiyathur

അധ്യാപക വൃത്തി: വലിയ സാമൂഹ്യാംഗീകാരം

കൊടിയത്തൂർ: സമൂഹം വലിയ മാന്യതയും അംഗീകാരവും നൽകുന്നതും വ്യക്തിപരമായി അഭിമാനവും നൽകുന്ന ഒന്നാണ് അധ്യാപന മെന്ന് കോഴിക്കോട്’ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അഭിപ്രായപ്പെട്ടു. കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച അധ്യാപക ദിനാചരണ സമ്മേളനവും ആദര ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൾച്ചറൽ സെന്റര്‍ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ്, സർവീസിൽ നിന്നു വിരമിച്ച കൾച്ചറൽ സെന്റര്‍ ജനറൽ സെക്രട്ടറി പി.സി അബ്ദു നാസർ, അധ്യാപക വൃത്തിയിൽ നിന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിലെത്തിയ ടി. കവിത ടീച്ചർ, സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫസൽ കൊടിയത്തൂർ, മുക്കം നഗര സഭ അവാർഡ് ജേതാവ് ഹയർ സെക്കന്‍ഡറി കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് അംഗം റോബിൻ ഇബ്രാഹിം, നാഷനൽ സെലിബ്രിറ്റി ടീച്ചർ അവാർഡ് ജേതാവ് ശബ്ന ആമിനക്കുട്ടി ചോല
എന്നിവരെ കെ.കെ നവാസ് ആദരിച്ചു.

അധ്യാപകനായിരിക്കെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച കെ.കെ നവാസിനെമുൻ അധ്യാപക നേതാവ് കൂടിയായ സി.പി ചെറിയ മുഹമ്മദ് പൊന്നാട അണിയിച്ചു. സീതി സാഹിബ് കൾച്ചറൽ സെന്റര്‍ ലൈബ്രറി പ്രസിഡണ്ട് അബൂബക്കർ പളളിതൊടുക അധ്യാപക ദിന സന്ദേശം നല്‍കി.

ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, ഡോ. ഒ.സി അബ്ദുല്‍ കരീം, എം അഹമ്മദ്കുട്ടി മദനി, എൻ കെ അഷ്റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി ജുമൈല, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹ്മാന്‍, കൾച്ചറൽ സെന്റർ ഖജാഞ്ചി വി.എ റഷീദ് പ്രസംഗിച്ചു.
എൻ. നസ്റുല്ല, പി.പി ഉണ്ണിക്കമ്മു, ബഷീർ കണ്ണഞ്ചേരി, റഹീസ് സി, ദാസൻ കൊടിയത്തൂർ, പി.സി അബ്ദുറഹിമാൻ, കെ. ഹുസൈൻ, കണിയാത്ത് അബ്ദു, എം ഷബീർ, അനസ് കാരാട്ട്, ഇ.എ ഹമീദ്, പൈതൽ തറമ്മൽ, സി.പി സൈഫുദ്ദീൻ, റഷീദ് മണക്കാടി, ജസീം പി.പി, സി.എച്ച് സുബൈദ, ഷരീഫ കൊയപ്പതൊടുക, ഹസ്ന ജാസ്മിൻ, മുഹമ്മദ് കാരാട്ട്, നൗഷിർ എൻ, അനസ് കാരാട്ട് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button