Thiruvambady

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഹൃദയ സംഗമം 2026 എന്ന് നാമകരണം ചെയ്ത സമ്മേളനത്തിന്റെ ഭാഗമായി ഗുരുവന്ദനം, സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, കലാ-സംസ്കാരിക പരിപാടികൾ, അനുഭവ വിവരണം, സൗഹൃദം പങ്കുവെക്കൽ, സ്നേഹ വിരുന്ന് എന്നിവയും നടന്നു.

ചെയർമാൻ ജോസ് മാത്യു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി മുതിർന്ന അദ്ധ്യാപകരായ ജോസ് സഖറിയാസ്, ടി ജെ ജെയിംസ്, കെ എം എമ്മാനുവൽ എന്നിവരെ ആദരിക്കുകയും അവർ സന്ദേശം നൽകുകയും ചെയ്തു. വിവാഹ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വൽസമ്മ – വർക്കി ദമ്പതികളെയും സി സി ശാന്ത, ഇ ഡി സെലിൻ എന്നിവരെയും ആദരിച്ചു.

കൺവീനർ ജോർജ് ജോസഫ് സ്വാഗതവും എൻ ഭാസ്കരൻ നന്ദിയും പറഞ്ഞു. സെബാസ്റ്റ്യൻ തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രേസി അബ്രാഹം, പി കെ ശാർങ്ഗധരൻ, കെ സി ജോസഫ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ ടി ജെ സണ്ണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു അബ്രാഹം, കെ ആർ ശിവദാസൻ, ജോസ് മാത്യൂ, ടി ജെ ടോമി, സിസ്റ്റർ പി വി കൊച്ചുത്രേസ്യ, അന്ന ചെറിയാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button