Koodaranji

തിരുവമ്പാടിയിലെ അഡ്വഞ്ചർ ടൂറിസം; പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം പി

കൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് അഡ്വഞ്ചർ ടൂറിസം പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി.ഇന്ന് കക്കാടംപൊയിലിലായിരുന്നു സംവാദം. വൈറ്റ് വാട്ടർ കയാക്കിങ്, ഓഫ് റോഡ് റൈഡ്, പാരാഗ്ലൈഡിംഗ്, വാട്ടർ തീം പാർക്ക് തുടങ്ങിവ നടത്തുന്നവർ നേരിടുന്ന പ്രയാസങ്ങളും അവരുടെ അവശ്യങ്ങളും പ്രിയങ്ക ഗാന്ധിയുമായി പങ്കുവച്ചു. കക്കാടംപൊയിൽ കുരിശുമല ട്രക്കിങ് കേന്ദ്രത്തിലെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ നേരിടുന്ന പ്രയാസങ്ങളും കുരിശുമല ടൂറിസ്‌റ്റ് കേന്ദ്രത്തിൻ്റെ വികസനവും ചർച്ചയായി.

പുലിക്കയം അന്താരാഷ്ട്ര കയാക്കിങ് സെൻ്ററിലേക്ക് കയാക്കിങ് ബോട്ടുകളും റിവർ റഫ്‌റ്റിങ് ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും അനുവദിക്കണമെന്നും ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും സ്ഥിരമായി ഉപയോഗിക്കുന്നതിന് കയാക്കിങ് ഡൈവിങ് റാംമ്പുകൾ നിർമിക്കണമെന്നും അവശ്യം ഉയർന്നു. ഓഫ് റോഡ് റൈഡിങ്ങിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും റോഡ് ട്രാൻസ്ഫോർട്ട് വകുപ്പിൻ്റെ കർശന നിയന്ത്രങ്ങൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങളം എംപിയെ ധരിപ്പിച്ചു.

തുഷാരഗിരി ടുറിസ്റ്റ് കേന്ദ്രത്തിൽ വനത്തിലുടെ വയനാട് വൈത്തിരിയിലേക്കും മേപ്പാടി തൊള്ളായിരം കണ്ടിയിലേക്കും ട്രക്കിങ് പുനരാരംഭിക്കണമെന്നും കോടഞ്ചേരി തേവർമലയിൽ വിനോദ സഞ്ചാരികൾക്കായി വാച്ച് ടവർ നിർമിക്കണമെന്നും എം.പിക്ക് മുന്നിൽ ആവശ്യം ഉയർന്നു.

പ്രിയങ്ക ഗാന്ധി എം പിക്കൊപ്പം റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ , സി.കെ കാസിം എൽ എ, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു , വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടം പൊയിൽ, കയാക്കിംഗ് തേവർമല വാച്ച് ടവർ എന്നീ കാര്യങ്ങളെക്കുറിച്ച് ബെനിറ്റോ ചാക്കോ, ഓഫ് റോഡ് റൈഡ് പ്രതിനിധിയായി ജിയോ മെൽവിൻ, കയാക്കിങ് പോലുള്ള അഡ്വഞ്ചർ ടൂറിസം യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ വിദ്യാർത്ഥികളും പി ആർ ഓ സന്തോഷ് ആഗസ്റ്റിൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button