Puthuppady

അടിവാരം അങ്ങാടിയിൽ കെഎസ്ആർടിസി ബസുകൾ നിർത്താമെന്ന ഉത്തരവ് പിന്‍വലിച്ചു


പുതുപ്പാടി:താമരശ്ശേരി–കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ സർവീസുകൾക്കും അടിവാരം ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള അടിവാരം അങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന് റഗുലേറ്ററി റിപ്പോര്‍ട്ട് വരുന്നത് വരെ സ്റ്റേ.

പഞ്ചായത്ത് ഭരണസമിതിയുടെ തീരു മാനത്തെതുടർന്ന് ഇവിടെ ബസുകൾ നിർത്താറില്ലായിരുന്നു. തുടർന്ന് സർവകക്ഷി സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നതിന്റെ ഭാഗമായി അങ്ങാടിയില്‍ ബസ് നിര്‍ത്താമെന്ന ഉത്തരവ് ഇന്നലെ ട്രാന്‍സ്പോട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ചിരുന്നു.ആ ഉത്തരവിനാണ് ഇപ്പോൾ സ്റ്റേ വന്നിരിക്കുന്നത്

പഞ്ചായത്ത് ഭരണ സമിതിയും,ഒരു വിഭാഗം നാട്ടുകാരും ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ഇരു ഉത്തരവുകളും വന്നത്.

Related Articles

Leave a Reply

Back to top button