Adivaram
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്

അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് (12-10-2026) രാവിലെ 10 മണിയോടെയാണ് സംഭവം. ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു.
സംഭവത്തിൽ വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.







