Thiruvambady

തോട്ടത്തിൻ കടവ് ആംബുലൻസ് അപകടം: മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന്

തിരുവമ്പാടി : തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക റബ്ബർ പ്ലാൻ്റേഷന് മുൻവശത്തായി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട പുതുപ്പാടി പെരുമ്പള്ളി സ്വദേശി ചോലക്കൽ സുബൈറിന്റെ ഖബറടക്കം ഇന്ന് നടക്കും.

ഇന്ന് വൈകിട്ട് 4 മണിക്ക് തോട്ടത്തിൻകടവ് ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരവും തുടർന്ന് സ്വദേശമായ പുതുപ്പാടി പെരുമ്പള്ളിയിലെ വീട്ടിലെത്തിക്കുന്ന മയ്യത്ത് രാത്രി എട്ടുമണിക്ക് പെരുമ്പള്ളി ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരവും മലപുറം പള്ളി ഖബർസ്ഥാനിൽ ഖബറക്കവും നടക്കും.

ഭാര്യ:ബുഷ്‌റ

മക്കൾ: ബാസിത്ത്, സാബിത്ത്, സഹല

മരുമകൻ : ഷഫീഖ് തൃത്താല

Related Articles

Leave a Reply

Back to top button