Mukkam

എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’; 3 കുരുന്നുകളുടെ ജീവനായി 4-ാംക്ലാസുകാരന്റെ വലിയ മനസ്സ്

മുക്കം: ‘അച്ഛാ നമ്മളും പൈസ കൊടുക്കേണ്ടേ… എന്നാൽ, എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’ -എസ്.എം.എ. രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ അതിജീവനത്തിനായി നാടൊന്നാകെ പ്രാർഥിക്കുമ്പോൾ തന്നാലാവും സഹായവുമായി നാലാം ക്ളാസുകാരൻ. തോട്ടത്തിൻകടവ് ചന്ദ്രത്തിൽ ബിപിൻ സുഗതേവ്-അശ്വതി ദമ്പതിമാരുടെ മകനായ പൂവാട്ടുപറമ്പ് എൽ.പി. സ്കൂൾ വിദ്യാർഥി അലോക് എസ്. ദേവാണ് മൂന്ന് പിഞ്ചോമനകളുടെയും അവരുടെ കുടുംബത്തിന്റെയും നോവറിഞ്ഞെത്തിയത്. ഓമശ്ശേരി കല്ലുരുട്ടി പൂവ്വത്തേരിചാലിൽ വീട്ടിൽ പി.ഡി. അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സാവാർത്ത കേട്ടറിഞ്ഞതാണ് അലോക്.

രണ്ടാംക്ലാസ് വരെകല്ലുരുട്ടി സെയ്ന്റ് തോമസ് യു.പി. സ്കൂളിലാണ് അലോക് പഠിച്ചത്. പിന്നീടാണ് സ്കൂൾ മാറിയത്. മകന്റെ ആവശ്യം സഞ്ചയികാ പുസ്തകത്തിന്റെ ഫോട്ടോസഹിതം പിതാവ് ചികിത്സാസഹായസമിതി കൺവീനർമാരിലൊരാളായ അബീഷ് ജോസഫിനെ അറിയിച്ചു. 2887 രൂപ ശനിയാഴ്ച അലോക് ചികിത്സാ സഹായസമിതിയെ ഏൽപ്പിക്കും.

കുട്ടികളാണ് സഹായഹസ്തവുമായി കൂടുതൽ മുന്നോട്ടുവരുന്നതെന്ന് ചികിത്സാ സഹായസമിതി ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button