Koodaranji

കേരളോത്സവം: വിളംബരറാലി നടത്തി

കൂടരഞ്ഞി: പഞ്ചായത്ത് കേര ളോത്സവത്തിന് തുടക്കം കുറിച്ച് ജനകീയ വിളംബരറാലി നടത്തി.എസ്.എം. എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സക്കായി പണം കണ്ടെത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന റാലി കൂടരഞ്ഞി പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ചു.

വിദ്യാർഥികൾ, ഹരിത കർമ്മ സേന ,ആശ വർക്കർമാർ, രാഷ്ട്രിയ സാമുഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, കലാ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ, വ്യാപാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കുചേർന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ബി ഷിയാസ് അധ്യക്ഷയായി, നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി, ജിമ്മി ജോസ് പൈമ്പിള്ളി, സക്കീന സലിം ,വിനോദ് മഞ്ഞപ്പാറ, ഷിബ റോയ്, രക്ന രാജേഷ്, റോയ് ആക്കേൽ, മുഹമ്മദ് പതിപറമ്പിൽ, ജിബിൻ മാണിക്യത്തു കുന്നേൽ, ജയേഷ് സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button