Kodanchery

കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ ‘കാരുണ്യ യാത്ര’: ഇന്നത്തെ വരുമാനം ചികിത്സയ്ക്കായി നീക്കിവെച്ച് കോടഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾ

​കോടഞ്ചേരി: അപൂർവ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കാരുണ്യത്തിന്റെ കൈത്താങ്ങുമായി കോടഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾ. ഡേവിഡ് മാഗ്നസ് അരുൺ, ഏഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നീ മൂന്ന് കുട്ടികളുടെ ഭാരിച്ച ചികിത്സാച്ചെലവ് കണ്ടെത്താൻ സഹായിക്കുന്നതിനായാണ് ‘കാരുണ്യ യാത്ര’ എന്ന പേരിൽ ഓട്ടോ ഡ്രൈവർമാർ ഈ ജീവകാരുണ്യ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
​
ഇന്ന് നിരത്തിലിറങ്ങുന്ന ഓട്ടോകളിൽ നിന്നുള്ള മുഴുവൻ വരുമാനവും ഈ കുരുന്നുകളുടെ ചികിത്സാസഹായ നിധിയിലേക്ക് കൈമാറാനാണ് തൊഴിലാളികളുടെ തീരുമാനം. കോടികൾ ചെലവ് വരുന്ന ചികിത്സ താങ്ങാനാവാതെ വിഷമിക്കുന്ന കുടുംബത്തിന് നാടിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​”കുരുന്നുകളെ, കൂടെയുണ്ട് കേരളം” എന്ന സന്ദേശമുയർത്തി കോടഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് യാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കാരുണ്യ യാത്രയുമായി സഹകരിച്ച് കുരുന്നുകളുടെ ചികിത്സാനിധിയിലേക്ക് അകമഴിഞ്ഞ സഹായം നൽകണമെന്ന് തൊഴിലാളി കൂട്ടായ്മ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button