Kodanchery

മിഹ്‌റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളുടെ ഉദ്ഘാടനം നവംബർ 10-ന്

കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതുതായി സജ്ജീകരിച്ച വിവിധ അത്യാധുനിക ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം 2026 നവംബർ 10 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

​നൂതന സൗകര്യങ്ങളോടുകൂടിയ സർജറി ബ്ലോക്ക്, 32 സ്ലൈസ് സി.ടി. സ്കാൻ സംവിധാനം, ഗൈനക്കോളജി & ഒബ്‌സ്റ്റട്രിക്‌സ്, നവജാതശിശു പരിചരണ വിഭാഗം (Neonatal Care) എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. ചടങ്ങിൽ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും.

Related Articles

Leave a Reply

Back to top button