Kodanchery

ക്യാമ്പസ് ടു ബൂത്ത് പോസ്റ്റർ പ്രകാശനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ ക്യാമ്പസ് ടു ബൂത്ത് പോസ്റ്റർ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും പ്രിൻസിപ്പൽ വിജോയ് തോമസ് അസംബ്ലിയിൽ വെച്ച് നടത്തി.

17 വയസ് പൂർത്തീകരിച്ച വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വോട്ടവകാശം ഉറപ്പു വരുത്തുവാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിന് വിദ്യാലയത്തിൽ തുടക്കം കുറിച്ചു.

സ്കൂളിലെ NSS, ELC club എന്നിവ സംയുക്തമായി നടത്തിയ പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സീലിയതോമസ്, ELC Club കൺവീനർ സജി മാത്യു, അദ്ധ്യാപക – അനദ്ധ്യാപകർ,NSS വളണ്ടിയർമാർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button