കെ.എസ്.ഇ.ബി യുടെ പകൽകൊള്ളക്കെതിരെ കോൺഗ്രസ്സ് ധർണ്ണ

തിരുവമ്പാടി: യാതെരു നീതീകരണവുമില്ലാതെ കെ.എസ്.ഇ.ബി ഉപയോക്താക്കളിൽ നിന്നും അധികബിൽ ഈടാക്കുന്നത് നിർബാധം തുടർന്നു കൊണ്ടിരിക്കുകയാണ് അടച്ചിട്ടിരിക്കുന്ന ഷോപ്പുകൾക്കുപോലും വൻ തുക ബില്ല് അടക്കേണ്ട ഗതികേടിലാണ് പലരും. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ബില്ല് അടക്കാൻ ആവശ്യപ്പെടുന്നത് പകൽ കൊള്ളയാണന്ന് കോൺഗ്രസ്സ് തിരുവമ്പാടി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
അമിതമായി ഈടാക്കിയ വൈദ്യുതി തുക മടക്കിനൽകണമെന്നും അധിക ബില്ല് ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ആരോഗ്യസുരക്ഷാ പ്രോട്ടോകോൾ പാലിച്ച് നടന്ന ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ടി.ജെ കുര്യാച്ചൻ, ഏലിയാമ്മ ജോർജജ്, ടോമി കൊന്നക്കൽ, പൗളിൻ മാത്യു സംസാരിച്ചു.







