Koodaranji

സർക്കാറിന്റെ പ്രവാസി ദ്രോഹ നടപടി മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

കൂടരഞ്ഞി: സംസ്ഥാന മുസ്ലിം ലീഗ് നിർദേശ പ്രകാരം പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളും പ്രതിഷേധ സംഗമം നടത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞിപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

മുസ് ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി എ നസീർ ഉദ്ഘാടനം ചെയ്തു ചെയ്യതു. പഞ്ചായത്ത് പ്രസിഡന്റ് NI അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു പരിപാടിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് മൗലവി തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷിയാസ് ഇല്ലിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീന കാട്ടിലെ കണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ ശരീഫ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button