താമരശ്ശേരി ചുങ്കം മിനി ബൈപ്പാസ് നാടിന് സമർപ്പിച്ചു

താമരശ്ശേരി : താമരശ്ശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി യാഥാർഥ്യമാക്കിയ പ്രധാനറോഡുകളിലൊന്നായ താമരശ്ശേരി ചുങ്കം മിനി ബൈപ്പാസ് നാടിന് സമർപ്പിച്ചു.
ബസ് ബേയിൽനിന്ന് തുടങ്ങി ചുങ്കം ബി.എസ്.എൻ.എൽ. ഓഫീസിന് സമീപംവരെ നീളുന്ന റോഡിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങ് ലോക്ഡൗണിൽ കുടുങ്ങി നീണ്ടതോടെ മാസങ്ങൾക്ക് മുമ്പുതന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ടരക്കോടി രൂപ വകയിരുത്തി നിർമിച്ച റോഡിനായി സ്ഥലഉടമകളും കെട്ടിട ഉടമകളും സൗജന്യമായി സ്ഥലം വിട്ടുനൽകുകയായിരുന്നു.
ഉദ്ഘാടനച്ചടങ്ങിൽ എ.പി. ഹുസൈൻ, കെ. സരസ്വതി, എ.പി. മുസ്തഫ, പി.എം. ജയേഷ്, ആർ.പി. ഭാസ്‌കരക്കുറുപ്പ്, കണ്ടിയിൽ മുഹമ്മദ്, കെ.വി. സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, കെ.പി. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
News from Mathrubhumi
https://www.mathrubhumi.com/kozhikode/news/thamarasseri-1.4836454






