India

രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തില്‍ പെട്രോളിന് 6.03 രൂപയാണ് കൂടിയത്. ഡീസലിന് 6.08 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും രാജ്യത്ത് ഇന്ധനവില കൂടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി ഇന്ധനവില വര്‍ധിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Related Articles

Leave a Reply

Back to top button