Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ഇല്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും.
ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.
ആരാധനാലയങ്ങൾ തുറക്കുക, ഹോട്ടലുകൾ/ബാറുകൾ എന്നിവിടെ ഇരുന്ന് കഴിക്കുക തുടങ്ങിയ ഇളവുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആരാധനാലയങ്ങൾ തുറക്കുന്നതിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.







