Kodiyathur

കൊടിയത്തൂരിലും, തിരുവമ്പാടിയിലും, അടച്ചിട്ട വീടുകളിൽ മോഷണം

കൊടിയത്തൂർ : കൊടിയത്തൂരിൽ അടച്ചിട്ടവീട്ടിൽ മോഷണം. തെയ്യത്തും കടവ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം പൂളക്കൽഅബ്ദുൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. 2500 ദുബായ്‌ ദിർഹമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച വീട്ടുകാർ മദ്രാസിലേക്ക് പോയിരുന്നതിനാൽ രണ്ടുദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല.

ബുധനാഴ്ച വൈകീട്ട് അയൽവാസിയായ സ്ത്രീയാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വീട്ടിനകത്തും അലമാരയിലുമെല്ലാം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പണവും സ്വർണവും സൂക്ഷിച്ചിരുന്ന അലമാരയും തുറന്ന് കിടക്കുകയായിരുന്നു. എന്നാൽ പണവും സ്വർണവും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച പകലാണ് മോഷണമെന്നാണ് സംശയം. മുക്കം പോലീസും വടകരയിൽ നിന്നുള്ള ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി.

തിരുവമ്പാടി പുന്നക്കൽ റോഡിൽ നാപ്പത് മേനിക്ക് സമീപം അടച്ചിട്ട വീട്ടിൽ കള്ളൻ കയറി. സാവിയോ കടുകൻമാക്കലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം. കുടുംബം ഓസ്‌ട്രേലിയയിലാണ്. വീടിന്റെ മുൻവശത്തെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് പ്രവേശിച്ചത്. കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തിരുവമ്പാടി പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button