Mukkam

തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി

മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ പറഞ്ഞു. തിരുവമ്പാടി എം എൽ എ സി.കെ കാസിമിൻ്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പല റോഡുകളും വെട്ടിപ്പൊളിച്ച് പൈപ്പുകൾ ഇടുന്ന നടപടി ഇഴഞ്ഞു നീങ്ങുകയാണെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടന്നും
മണ്ഡലത്തിൽ ഉൾപ്പെട്ട കോടഞ്ചേരി, കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, പുതുപ്പാടി എന്നീ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവൃത്തികൾ നിലവിൽ നടന്നു വരുന്നുണ്ടന്നും മന്ത്രി പറഞ്ഞു.

പൈപ്പ്ലൈൻ കടന്നു പോകുന്ന റോഡുകളിൽ പി.ഡബ്ല്യൂ.ഡി., കെ.ആർ.എഫ്.ബി., എൻ.എച്ച്, കെ.എസ്.ടി.പി. എന്നിവിടങ്ങളിൽ നിന്നും റോഡ് മുറിക്കുന്നതിനുള്ള അനുമതി ലഭിക്കാതിരിക്കുന്നത് വൈകുന്നതാണ് പ്രവൃത്തികൾ മന്ദഗതിയിലകാനുള്ള പ്രധാന കാരണം. ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രവൃത്തികളുടെ പുരോഗതി നിരന്തരം വിവിധ തലങ്ങളിൽ അവലോകനം ചെയ്ത് തടസ്സങ്ങൾ പരിഹരിച്ച് വരികയാണന്നും പൈപ്പ്‌ലൈൻ കടന്നു പോകുന്ന പി.ഡബ്ല്യൂ.ഡി., കെ.ആർ.എഫ്.ബി., എൻ.എച്ച്., കെ.എസ്.ടി.പി. എന്നീ റോഡുകളിൽ അതാതു അതോറിറ്റികളിൽ നിന്നും റോഡ് മുറിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കി ജൽ ജീവൻ മിഷൻ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണന്നും മന്ത്രി എം എൽ എ യെ അറിയിച്ചു.

പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി മുറിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള റോഡ് ഫണ്ട് ബോർഡ്എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണന്നും റോഡ് പുനഃസ്ഥാപന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുകയും അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാനതല അവലോകന യോഗങ്ങളിലൂടെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരുകയും ചെയ്യുന്നുണ്ടന്നും സി കെ കാസിം എം എൽ എ യെ മന്ത്രി രേഖ മൂലം അറിയിച്ചു.

Related Articles

Leave a Reply

Back to top button