Kodanchery

കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ക്യാംപസ് സൗന്ദര്യവത്ക്കരണവും പരിസര ശുചീകരണവും നടത്തി

കോടഞ്ചേരി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് സൗന്ദര്യവത്ക്കരണവും പരിസര ശുചീകരണവും നടത്തി. സ്കൂളിലെ അദ്ധ്യാപികയായ സോഫി തമ്പി, സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് എന്നിവർ സ്പോൺസർ ചെയ്ത ചെടികൾ നട്ടാണ് സൗന്ദര്യവത്കരണം നടത്തിയത്.

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളോടൊപ്പം ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button