Kozhikode

നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റു മതിലിലും ചുമരിലും ഇടിച്ച് നിന്നു; 2 പേർക്ക് പരുക്ക്

കോഴിക്കോട് ∙ വയനാട് റോഡിൽ മൂഴിക്കൽ എഎംഎൽപി സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റു മതിലിലും ചുമരിലും ഇടിച്ച് 2 പേർക്ക് പരുക്ക്. ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. കാറിലുണ്ടായിരുന്ന പോലൂർ പുതിയമഠത്തിൽ ആദർശ് (28), കാരന്തൂർ സ്വദേശി ഫയാസ് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് ഇവരെ പുറത്തെടുത്തത്.

സമീപത്തെ സന പെറ്റ് മാക്സിലെ പ്രദർശന വസ്തുക്കളും ചെടിച്ചട്ടികൾ ഉൾപ്പെടെ ഇടിച്ചു തകർത്ത കാർ ചുറ്റുമതിൽ ഇടിച്ച ശേഷം വീടിന്റെ ചുമരിൽ തട്ടിയാണ് നിന്നത്. മൂഴിക്കൽ എഎംഎൽപി സ്കൂളിനു സമീപം നികേതിൽ കബീറിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ മതിലിലെ കല്ലുകൾ 10 മീറ്ററോളം മുന്നോട്ട് തെറിച്ചു വീടിനു മുൻവശം നിർത്തിയിട്ട സ്കൂട്ടർ കല്ലിടിച്ച് മറിഞ്ഞു വീണു. കിടപ്പു മുറിയിലേക്കു വരെ കല്ലും കുപ്പിച്ചില്ലും എത്തിയെങ്കിലും വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button