Kodanchery

കോടഞ്ചേരി പഞ്ചായത്ത് സി എച്ച് സി അംഗൻവാടി വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം നടത്തി

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്ത് സി എച്ച് സി അംഗൻവാടി വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ലിസി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർ ചിന്ന അശോകൻ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, മുൻ മെമ്പറും അംഗൻവാടിക്ക് സ്ഥലം അനുവദിച്ചതും ആയ ജെസ്സി പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button