Koodaranji
കൂടരഞ്ഞിയിൽ ഹരിത കർമ്മസേനയ്ക്ക് യുണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു

കൂടരഞ്ഞി: ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ രുപീകരിച്ച ഹരിത കർമ്മസേനയ്ക്ക് യുണിഫോം, ഐ.ഡി കാർഡ്, സാനിറ്റെസർ, ഗ്ലൗസ്, വെയിംഗ് മെഷിൻ, ഹാന്റ് വാഷ്, ബൂട്ട്, ഷൂസ്, റെയിൽ കോട്ട്, ഹാറ്റ് തുടങ്ങിയവയും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രന്റെ അദ്ധക്ഷ്യതയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ, അസി:സെക്രട്ടറി അജിത്ത്, വി.ഇ.ഒ ബിജി പി.എസ് തുടങ്ങിയവർ സംസാരിച്ചു.






