Koodaranji

ഡി വൈ എഫ് ഐ ഉപരോധ സമരം നടത്തി.

കൂടരഞ്ഞി: ഡി വൈ എഫ് ഐക്കെതിരെ വിവാദ പരാമർശം നടത്തിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പ്രവർത്തകർ ഉപരോധ സമരം നടത്തി. പഞ്ചായത്ത് ഓൺലൈൻ പഠന കേന്ദ്രമായി ഉൾപ്പെടുത്താത്ത മേലേ കൂമ്പാറ അങ്കണവാടിയിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ ടി വി നൽകാത്തത് അവിടെ മുസ്ലിം കുട്ടികൾ പടിക്കാൻ വരുമെന്നതിനാലാണെന്ന വിവാദ പരാമർശമാണ് പ്രസിഡന്റ് നടത്തിയത്. പഞ്ചായത്ത് പഠന കേന്ദ്രമായി തീരുമാനിച്ച പത്തു കേന്ദ്രങ്ങളിലേക്കും ഡി വൈ എഫ് ഐ, ടി വി നൽകിയിരുന്നു.

ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനാവശ്യമായ ഒരിടപെടലും നടത്താതെ ഡി വൈ എഫ് ഐ ചെയ്ത നന്മയെ മറച്ചുപിടിച്ചുകൊണ്ടു പഠന കേന്ദ്രമായി ഉൾപെടുത്താത്ത കേന്ദ്രത്തിലേക്ക് ടി വി നൽകിയില്ലെന്ന് കാണിച്ച് വിവാദ പരാമർശം നടത്തിയത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറഞ്ഞതിനെ തുടർന്നു പ്രവർത്തകർ സമരം അവസാനിപ്പിച്ചു.

ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഒരുക്കുന്നത് പഞ്ചായത്ത് ആണെന്നിരിക്കെ അതിന് ആവശ്യമായ ഒരു ഇടപെടലും നടത്താതെ ജനരോഷം ഉയർന്നു വരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു വിവാദ പരാമർശം നടത്തിയത് എന്നത് ഗൗരവമായ വീഴ്ച തന്നെയാണ്.

ഉപരോധ സമരം ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി ട്രഷറർ ലിന്റോ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ഡി വൈ എഫ് ഐ പ്രവർത്തകരായ നൗഫൽ, വൈശാഖ് എം വി, ഫാരിസ്, സുനേഷ് ജോസഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button