Mukkam
റോഡ് നവീകരണം: മുറിക്കപ്പെട്ട മരങ്ങൾക്ക് പകരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി OISCA മുക്കം

മുക്കം: കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ മുക്കം മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിക്കപ്പെട്ട മരങ്ങൾക്ക് പകരം മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുകൊണ്ട് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാൻ മുക്കം OISCA പ്രമേയം പാസാക്കി.
ചടങ്ങ് OISCAസൗത്ത് ഇന്ത്യവൈസ് പ്രസിഡണ്ട് കെ.ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രൊ. ഹമീദ് ചെന്ദമംഗല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊ. ഫിലിപ്പ് കെ ആന്റണി പുതിയ ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
ഈയിടെ മരണപ്പെട്ട വധൂദ് റഹ്മാൻ കെ പി, രജീഷ് ശ്രുതിലയ എന്നിവരുടെ ഫോട്ടോ അനാചാനം OISCA ജില്ലാ സെക്രട്ടറി സണ്ണി തോമസ് നിർവഹിച്ചു. പുതിയ ഭാരവാഹികളായി ബഷീർ ചാലിൽ (പ്രസിഡണ്ട്), ജസിന്ത് ഫോക്കസ് (സെക്രട്ടറി), ബക്കർ കളർ ബലൂൺ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.







